തിരുവനന്തപുരം: മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശിയായ ഷഹാൻ (26) ആണ് മരിച്ചത്. ഇടവ ഗ്രാമപഞ്ചായത്തിലെ മങ്ങാട്ട് കടവിൽ വർക്കല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ രാവിലെ 10.30-ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.

To advertise here,

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മങ്ങാട്ട് കടവിൽ വെച്ച് സംഭവം നടന്നത്. അഞ്ച് യുവാക്കൾ ഉൾപ്പെട്ട സംഘം ലഹരി ഉപയോഗിക്കുന്നതിനിടെ മഫ്തിയിലായിരുന്ന നാല് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായും ഉദ്യോഗസ്ഥരെ കണ്ടതോടെ യുവാക്കൾ ചിതറിയോടിയതായും പറയപ്പെടുന്നു. ഇതിനിടെയാണ് ഷഹാൻ കായലിലേക്ക് ചാടിയതെന്നാണ് വിവരം.