തിരുവനന്തപുരം: മധു മുല്ലശ്ശേരിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സി.പി.എം. ഏരിയ സമ്മേളനത്തിനായി പിരിച്ച ഫണ്ട് വെട്ടിച്ചു എന്ന പരാതിയിലാണ് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരി മുൻകൂർജാമ്യാപേക്ഷ നൽകിയത്. 

To advertise here,

തിരുവനന്തപുരം സെഷൻസ് കോടതിയാണ് മധു മുല്ലശ്ശേരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മധു മുല്ലശ്ശേരി ഇപ്പോൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

സിപിഎം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പിരിവുകൾ നടത്തിയിരുന്നു. ഈ തുകയുമായി, ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരി മുങ്ങിയെന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് സിപിഎം പരാതി നൽകിയത്.