തിരുവനന്തപുരം : ബി.ജെ.പിയില്‍ ചേര്‍ന്ന മംഗലപുരം സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നല്കിയ പരാതിയില്‍ മംഗലപുരം പോലീസ് കേസടുത്തതിന് പിന്നാലെയാണ് മധുമുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്.
മംഗലപുരം പോലീസ് മധുമുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു ഏരിയാസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിരെ സി.പി.എം പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയാസെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. വീണ്ടും മംഗലപുരം ഏരിയായിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മംഗലപുരം പോലീസിലും പരാതി നല്കി.
ഏരിയാസമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.
Content Highlights: Madhu Mullassery Seeks Anticipatory Bail
Published: 30 Dec 2024, 12:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented