കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ ഷാഫി പറമ്പില്‍ എംപി സംരക്ഷിക്കുന്നെന്ന ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസിനെ കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍നിന്ന് പുറത്താക്കി. വിവാദമായതോടെ ഉടന്‍തന്നെ തിരിച്ചെടുത്തു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിന് കാലങ്ങളായി തന്നോട് വിരോധമുണ്ടെന്നും അതാണ് പുറത്താക്കാന്‍ കാരണമെന്നും ആദ്യം പ്രതികരിച്ച ഷഹനാസ് പിന്നീട്, കോഴിക്കോട്ടെ ചെയര്‍മാനായ കാവില്‍ പി. മാധവനാണ് പുറത്താക്കലിന് പിന്നിലെന്ന് വ്യക്തമാക്കി. കാവില്‍ പി. മാധവന് തന്നോട് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഷഹനാസ് പറഞ്ഞു.
രാഹുലിനെ പ്രസിഡന്റാക്കരുതെന്ന് പരാതി പറഞ്ഞിട്ട് പിന്നീട് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ എന്തുകൊണ്ടാണ് അഭിനന്ദിച്ചുകൊണ്ട് ഫെയ്‌സ് ബുക്ക് കുറിപ്പിട്ടത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് രാഹുലിനെ വ്യക്തിപരമായല്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെയാണ് അഭിനന്ദിച്ചതെന്നായിരുന്നു മറുപടി.
അതേസമയം, സംസ്‌കാര സാഹിതിയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇടപെടാറില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പ്രതികരിച്ചു.
Content Highlights: Congress leader M.A. Shahnaz expelled from Kozhikode district WhatsApp group for accusing Shafi Parambil MP of protecting Rahul Mamkoottathil in a sexual abuse case. Read the full story.
Published: 05 Dec 2025, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented