തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്ററായി നിയമിതനായി. വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

To advertise here,

തൃപ്പൂണിത്തുറ മുന്‍ എം.എല്‍.എയായ സ്വരാജ് നേരത്തെ ഡി.വൈ.എഫ്.ഐ. മുഖമാസിക യുവധാരയുടെ എഡിറ്ററായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

പുത്തലത്ത് ദിനേശനാണ് നിലവില്‍ ദേശാഭിമാനി എഡിറ്റര്‍. റസിഡന്റ് എഡിറ്ററായി വി.ബി. പരമേശ്വരനും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.