നിലവിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റാണ്

തിരഞ്ഞെടുപ്പു പരാജയങ്ങളുടെ തുടർക്കഥകളിൽനിന്ന് കായംകുളത്ത് ഉജ്ജ്വലവിജയം നേടിയാണ് എം. ലിജു (47) മന്ത്രി സ്ഥാനത്തേക്കെത്തിയത്. കെ.പി.സി.സി. വൈസ് പ്രസിഡന്റും മികച്ച വാഗ്മിയുമാണ്. കെ.എസ്.യു., യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃപദവിയിലിരുന്നു. കെ.പി.സി.സി. സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയുമായിരുന്നു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വാർ റൂം ചെയർമാനുമായിരുന്നു. നിയമ ബിരുദധാരിയാണ്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം. മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്. ഭാര്യ: അമ്പിളി ലിജു (കയർബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.
Content Highlights: Overcoming a series of past electoral defeats, M Liju secured a brilliant victory in Kayamkulam to earn a spot in the state cabinet. A powerful orator and KPCC Vice President, he has previously headed KSU and Youth Congress, and served as the war room chairman for the 2024 Lok Sabha elections.
Published: 18 May 2026, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented