
തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിശോധിച്ചുവെന്നും ജോസഫൈന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിച്ചുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെ ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹം ചര്‍ച്ചചെയ്തു. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന വ്യക്തിയാണെങ്കിലും അവര്‍ നടത്തിയ പരാമര്‍ശം പൊതുവെ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല. അവര്‍ തന്നെ അത് തെറ്റാണെന്ന് പറയുകയുണ്ടായി. ഖേദം രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളില്‍ നടന്ന വിഷയം എന്ന നിലയിലാണ് സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിശോധിച്ചത്.
യോഗത്തില്‍ പങ്കെടുത്ത് ജോസഫൈന്‍ ഉണ്ടായ സംഭവങ്ങള്‍ വിശദീകരിച്ചു. അവര്‍ക്ക് പറ്റിയ പിഴവില്‍ ഖേദം രേഖപ്പെടുത്തിയെന്നും അറിയിച്ചു. വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി സന്നദ്ധതയും അറിയിച്ചു. അങ്ങനെയാണ് അവര്‍ രാജിവെക്കുന്നത്. രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. ജോസഫൈന്റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടതാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്ത് ചോദിച്ചുവെങ്കിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന അതേ വാക്ക് പറയണമെന്ന് നിര്‍ബന്ധിക്കരുതെന്ന് വിജയരാഘവന്‍ മറുപടി നല്‍കി.
രാമനാട്ടുകരയില്‍ നടന്ന അപകടവും സ്വര്‍ണക്കടത്തും സംബന്ധിച്ച ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചുവെങ്കിലും വനിത കമ്മീഷന്‍ വിഷയത്തെ ലഘൂകരിക്കുന്ന ഒരു ചോദ്യവും ഇന്നത്തെ ദിവസം ചോദിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇപ്പോഴുണ്ടായ വിഷയത്തിലാണ് ജോസഫൈനെതിരായ നടപടി. ജോസഫൈന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലാത്ത കാര്യങ്ങളാണ് അതെല്ലാം എന്നും അദ്ദേഹം മറുപടി പറഞ്ഞു.
സ്ത്രീപക്ഷ കേരളം പ്രചാരണ പരിപാടി
സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സ്ത്രീപക്ഷ കേരളം എന്ന പ്രചാരണ പരിപാടി സി.പി.എം. സംഘടിപ്പിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു. ജൂലായ് ഒന്ന് മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് പരിപാടി.
സി.പി.എം. അംഗങ്ങളും കേഡര്‍മാരും പ്രാദേശിക തലത്തില്‍ ഗൃഹസന്ദര്‍ശനം അടക്കമുള്ളവ നടത്തി സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രചാരണം നടത്തും. ജൂലായ് എട്ടിന് സംസ്ഥാന വ്യാപകമായി പൊതുക്യാമ്പയിനും സംഘടിപ്പിക്കും. സ്ത്രീകള്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍, സാമൂഹ്യ - സാഹിത്യ - സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
Content Highlights: M C Josaphine Women's commission CPM A Vijayaraghavan
Published: 25 Jun 2021, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented