കോഴിക്കോട്: കുടുക്കപൊട്ടിച്ചും ചലഞ്ച് നടത്തിയും ഒരു നാടൊന്നാകെ മൂന്നുകുരുന്നുകളുടെ ചികിത്സയുള്ള സഹായധനം കണ്ടെത്തുമ്പോൾ, അതിന് കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ജോയ് ആലുക്കാസും. ലുലു ഗ്രൂപ്പ് 2 കോടി രൂപയും ജോയ് ആലുക്കാസ് ഒരു കോടി രൂപയും കുട്ടികളുടെ ചികിത്സയ്ക്ക നൽകും.

To advertise here,

50 കോടിയെന്ന വലിയ ലക്ഷ്യത്തിലേക്ക് നെട്ടോട്ടമോടുന്ന ചികിത്സാ സഹായക്കമ്മിറ്റിക്ക് വലിയ സാന്ത്വനമായാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മടിയേതുമില്ലാതെ എന്നും പങ്കാളികളാകുന്ന യൂസഫലിയുടെയും ജോയ് ആലുക്കാസിന്റെയും പ്രഖ്യാപനമെത്തിയത്. സഹായം ശനിയാഴ്ച കുട്ടികളുടെ വീട്ടിലെത്തി പ്രഖ്യാപിച്ച് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയാഹെഡ് എൻ.ബി. സ്വരാജ് അറിയിച്ചു.

മാതൃഭൂമി ക്യാന്പയിനിലൂടെയാണ് തുക സമാഹരണം വേഗത്തിലായതെന്നും മാതൃഭൂമിക്ക് നന്ദി അറിയിക്കുന്നതായും കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.

കല്ലുരുട്ടി പൂവത്തിരിച്ചാൽ അരുൺ -ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഒന്നേമുക്കാൽ വയസ്സുമാത്രമുള്ള മൂവരും ഒറ്റപ്രസവത്തിൽ ജനിച്ചവരാണ്. ഇതുവരെ നാടൊന്നാകെ സമാഹരിച്ചത് 33.05 കോടിയാണ്. ഡിസംബർ മൂന്നിനകം ചികിത്സയ്ക്കുള്ള മുന്നൊരുക്കങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒരുകുട്ടിക്ക് 16.5 കോടിയാണ് ചെലവാകുക.

കൈകോർക്കാം നമുക്ക്

പേര്: അരുൺ പി.ഡി.

അക്കൗണ്ട് നമ്പർ: 21360100162505

ബാങ്ക്: ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖ

ഐ.എഫ്.എസ്.സി:FDRL0002136