
39 വര്‍ഷമായി തുടരുന്ന തന്റെ സന്ന്യാസം തുടരാന്‍ അനുവദിക്കണമെന്നും തെരുവിലേക്ക് വലിച്ചിഴയ്‌ക്കെരുതെന്നും ആവശ്യപ്പെട്ട് ലൂസി കളപ്പുരയ്ക്കല്‍ കോടതി മുറിയില്‍ വിതുമ്പി.
അഭിഭാഷകരൊന്നും വക്കാലത്ത് എടുക്കാത്ത സാഹചര്യത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ കോടതിയില്‍ നേരിട്ട് വാദിയ്ക്കുകയായിരുന്നു. മാനന്തവാടി കോടതിയില്‍ താന്‍ ഹര്‍ജി കൊടുത്തിട്ടുണ്ട് ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിയ്ക്കണമെന്നും തനിയ്ക്കെതിരെയുണ്ടാകുന്ന ആക്ഷേപങ്ങളും അതിക്രമങ്ങളും തടയുന്നതിന് വേണ്ടി സംരക്ഷണവും ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു. ലൂസി കളപ്പുരയ്ക്കലിന്റെ ഹര്‍ജി.
മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നല്‍കാമെന്ന് പൊലീസും കോടതിയെ അറിയിച്ചു.
താന്‍ സന്ന്യാസി സമൂഹത്തിന് വേണ്ടി പ്രതികരിച്ചതിന്റെ ഇരയാണ്. തന്നെ ഇത്തരത്തില്‍ ശിക്ഷിക്കുകയാണെങ്കില്‍ ഇനിയാരും ഇത്തരത്തില്‍ പ്രതികരിക്കാന്‍ വരാത്ത സ്ഥിതിവരുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതേ സമയം കോടതി പറഞ്ഞാല്‍ പോലും കോണ്‍വന്റില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറല്ലെന്നും അവർ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Lucy Kalappurakkal cannot stay in convent
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..