തിരൂർ: തലശ്ശേരിയിലേക്കു പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കവേ അറിയാതെ മറ്റൊരു വണ്ടിയിൽ കയറിയ നാലുവയസ്സുകാരന് ടി.ടി.ഇ. രക്ഷകനായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. പാനൂർ സ്വദേശികളുടെ മകനാണ് വണ്ടി മാറിക്കയറിയത്.
കോഴിക്കോട് പ്ലാറ്റ്ഫോമിൽനിന്നു കഴിച്ച ഐസ്‍ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസിൽ കുട്ടി കയറിയത്. ഉടൻ വണ്ടി പ്ലാറ്റ്ഫോം വിട്ടു. പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല. ജനശതാബ്ദി എക്സ്പ്രസിൽ ഡി-8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചുനിൽക്കുന്നതുകണ്ട ടി.ടി.ഇ. എൻ.എം. പ്രതീഷ് വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു. അതേസമയംതന്നെ കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കൺട്രോൾ റൂം വഴി പ്രതീഷ് കുമാറിനെ അറിയിക്കുകയുംചെയ്തു.
കുട്ടിയെ ടി.ടി.ഇ.യ്ക്ക് കിട്ടിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്ചെയ്തു. വണ്ടി തിരൂരിൽ നിർത്തിയപ്പോൾ കുട്ടിയെ ടി.ടി.ഇ. തിരൂർ ആർ.പി.എഫിനെ ഏൽപ്പിച്ചു. വൈകാതെ മാതാപിതാക്കൾ മറ്റൊരു തീവണ്ടിയിൽ തിരൂരിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.
Content Highlights: A lost child boarded the wrong train at Kozhikode station, but a TTE's quick action ensured a safe reunion with his parents.
Published: 29 Sept 2026, 06:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented