
കോഴിക്കോട്: സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. പോലീസില്‍ നല്കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
അര്‍ജുന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ മനാഫിനെതിരെ ചില ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വൈകാതെ മനാഫ് അവരുമായി സംസാരിച്ച് തെറ്റിദ്ധാരണകള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ അര്‍ജുന്റെ കുടുംബത്തിനും മനാഫിനും നേരെയുള്ള സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കത്തില്‍ മനാഫ് പറയുന്നു. വര്‍ഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
Content Highlights: lorry owner manaf writes to cm pinarayi vijayan on cyber attack
Published: 08 Oct 2024, 07:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented