കണ്ണൂർ: ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ് തസ്തികകളിൽ വിരമിച്ചവരെ ദിവസവേതനത്തിന് നിയമിക്കാൻ റെയിൽവേ തീരുമാനം. ഷണ്ടിങ് ജോലികൾക്കും (തീവണ്ടികൾ ഓടിച്ച് സ്റ്റേഷനിലും യാർഡിലും മാറ്റിയിടുന്ന പ്രവൃത്തി) സൈഡിങ് ജോലികൾക്കുമാണ് ഇവരെ ഉപയോഗിക്കുക. വിരമിച്ചവരെ നിയമിക്കുന്നതിനെതിരേ ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
2024 ജനുവരി, ജൂൺ മാസങ്ങളിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് 18,799 അസി. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമനത്തിന് ഉദ്യോഗാർഥികൾ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് റെയിൽവേയുടെ ഈ നീക്കം. ദക്ഷിണ റെയിൽവേയിൽ 726 ഒഴിവുണ്ട്, കേരളത്തിൽ 170. ലോക്കോ പൈലറ്റുമാരുടെയും അസി. ലോക്കോ പൈലറ്റുമാരുടെയും കടുത്ത ക്ഷാമം കണക്കിലെടുത്താണ് വിരമിച്ചവരുടെ നിയമനമെന്നാണ് റെയിൽവേ ബോർഡ് ന്യായീകരണം.
പോയിന്റ്സ്‌മാൻമുതൽ സ്റ്റേഷൻ മാസ്റ്റർവരെയുള്ള തസ്തികളിലേക്ക് വിരമിച്ചവരെ നിയമിക്കാൻ റെയിൽവേ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഗ്രൂപ്പ് സി വിഭാഗത്തിൽ മൂന്നുലക്ഷത്തോളം ഒഴിവുകൾ ഉള്ളപ്പോഴാണ് 60 വയസ്സ് കഴിഞ്ഞവരെ നിയമിക്കുന്നത്.
പ്രതിഷേധാർഹം
തീവണ്ടി ഷണ്ടിങ് ജോലിക്ക് ഉൾപ്പെടെ വിരമിച്ചവരെ നിയമിക്കുന്നത് പ്രതിഷേധാർഹമാണ്. 27-ന് എല്ലാ ഡിപ്പോകളിലും പ്രതിഷേധദിനം ആചരിക്കും. 2024 ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച ലോക്കോ പൈലറ്റ് തസ്തികയിൽ അഭിരുചി പരീക്ഷ, മെഡിക്കൽ, പരിശീലനം ഉൾപ്പെടെ ഇനിയും തുടങ്ങിയിട്ടില്ല.
Content Highlights: loco pilot post appointment retired officers railway
Published: 22 Aug 2025, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented