ഡോ.എം.സൂസപാക്യം, ഡോ.തോമസ് നെറ്റോ
തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. 75 വയസ്സ് പൂര്‍ത്തിയായതോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് ഉള്ള ഭരണച്ചുമതലകളില്‍ നിന്നും വിരമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഡോ.തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പാകും. ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് എം.സൂസപാക്യത്തിന് 75 വയസ് പൂര്‍ത്തിയായത്. കോലിഡ് പ്രതിസന്ധിയായതിനാലാണ് വിരമിക്കല്‍ നീണ്ടത്.
Content Highlights: latin catholic arch bishop soosapakiam retires
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..