കൊച്ചി: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ലാപ്‌ടോപ്പിനു പകരം ടീഷര്‍ട്ട് ലഭ്യമായ സംഭവത്തില്‍ ഇ-കൊമേഴ്‌സ് സ്ഥാപനം ഉപഭോക്താവിന് 49,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഫോട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം എതിര്‍കക്ഷി കസ്റ്റമര്‍ കെയറിനെ സമീപിച്ചു. എന്നാല്‍, തിരിച്ചെടുക്കല്‍ അപേക്ഷ, മതിയായ കാരണം കാണിക്കാതെ നിരസിച്ചതായി പരാതിയില്‍ പറയുന്നു.
ഇ-കൊമേഴ്‌സ് സ്ഥാപനത്തിനു നല്‍കുന്ന പരാതികള്‍ക്ക് 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നല്‍കണം. ഒരു മാസത്തിനകം പരാതിയില്‍ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിര്‍കക്ഷികള്‍ ലംഘിച്ചതായും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
Content Highlights: E-commerce firm ordered to pay ₹49,000 compensation for delivering a t-shirt instead of a laptop
Published: 29 Jul 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented