File Photo
തിരുവനന്തപുരം: കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി കുടുംബശ്രീയുടെ പങ്ക് എടുത്തുപറഞ്ഞത്.
സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചണുകളില്‍ 75 ശതമാനവും കുടുംബശ്രീ അംഗങ്ങളിലൂടെയാണ് നടക്കുന്നത്. ജനകീയ ഹോട്ടലുകളും ഇതേത്തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 350 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്. അരലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇതുവരെ സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതുവരെ 22 ലക്ഷം മാസ്‌കുകള്‍ നിര്‍മിച്ചിട്ടുണ്ട്. സാനിറ്റൈസറും ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നു. പ്രായമായവര്‍ കരുതലോടെ ഇരിക്കണം എന്ന സന്ദേശം വീടുകളില്‍ എത്തിക്കാനും കുടുംബശ്രീ സംഘടനാ സംവിധാനത്തിന് സാധിച്ചു. കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള സ്‌നേഹിതയിലൂടെയും 360 കമ്യൂണിറ്റി കൗണ്‍സിലര്‍മാരിലൂടെയും ജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സഹായഹസ്ത പദ്ധതി പ്രകാരം രണ്ടായിരം കോടി രൂപ പലിശരഹിത വായ്പയായി കുടുംബശ്രീയിലൂടെ നടപ്പിലാക്കുകയാണ്. രണ്ടരലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലൂടെ 32 ലക്ഷം കുടുംബങ്ങളിലേയ്ക്കാണ് ഈ വായ്പ എത്തുക. ഭാവിയില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Highlights: Kudumbasree has been doing its best in the covid 19 defense- CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..