തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ച് കെഎസ്യുവും എഐഎസ്എഫും. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരംചെയ്യുന്ന സിജെപിയുടെ പാർലമെന്റ് മാർച്ചിനെതിരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. ഇവരെ ബലംപ്രയോഗിച്ചാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുൽ ഗാന്ധിക്ക് മുഖത്ത് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫും
എഐഎസ്എഫും വ്യാഴാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹിയിൽ നടന്ന വിദ്യാർഥി-യുവജന മാർച്ചിന് നേരെ കേന്ദ്രസേനയും ഡൽഹി പോലീസും നടത്തിയ ക്രൂരമർദനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്.
Content Highlights: KSU announces a state-wide education bandh for Thursday., Protest triggered by the treatment of Rahul Gandhi in Delhi., Planned demonstrations include burning effigies of PM Narendra Modi on campuses.
Published: 22 Jul 2026, 06:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented