തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്ന രാത്രി 12.30 മുതൽ വൈദ്യുതി തടസ്സമില്ലാതെ മത്സരം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ഇബി. 

To advertise here,

ആവശ്യമായ വൈദ്യുതി ലഭ്യമാണെന്നും വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ സെക്ഷൻ ഓഫീസ് ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. അടിയന്തര സാഹചര്യം നേരിടാൻ പെട്രോളിങ് ടീമും സജ്ജമായിരിക്കും.

നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 3900 മെഗാവാട്ടാണ്. എന്നാൽ ആവശ്യകത 4300 മെഗാവാട്ട് വരെ ഉയർന്നാലും വൈദ്യുതി തടസ്സം കൂടാതെ നൽകാനുള്ള സജ്ജീകരണങ്ങൾ കെഎസ്ഇബി പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനായി ജലവൈദ്യുതി പദ്ധതികൾ പരമാവധി ശേഷിയിൽ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. രാത്രിയിലെ വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയം കഴിഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി.