തിരുവനന്തപുരം: സോളാർ ഉത്പാദകരിൽനിന്ന് അമിതമായി വാങ്ങിയ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനൽകാൻ കെ.എസ്.ഇ.ബി. ഉത്തരവിട്ടു. കഴിഞ്ഞവർഷത്തിൽ ഒരുമാസത്തെ ശരാശരി ബിൽത്തുകയുടെ ഇരട്ടി മാത്രമാണ് ഡിപ്പോസിറ്റായി ഈടാക്കുക. അതിൽ കൂടുതൽ അടച്ചവർക്കാണ് ബാക്കി തിരിച്ചുനൽകുക.
ഉപഭോക്താവ് അധികമായി അടച്ച തുക അടുത്ത രണ്ട് ബില്ലുകളിൽ ക്രമീകരിക്കും. അതിനുശേഷവും ബാക്കിയുണ്ടെങ്കിൽ അത് നേരിട്ട് അവരുടെ അക്കൗണ്ടിൽ നൽകും. ഇതിനകം പണം അടയ്ക്കാത്തവർ സെക്‌ഷൻ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ അടയ്ക്കേണ്ടത് എത്രയാണെന്ന് അറിയിക്കും. ഇനിമുതൽ, മൊത്തം ബില്ലിന്റെ അടിസ്ഥാനത്തിൽ അടയ്ക്കേണ്ട സെക്യൂരിറ്റി ഡിപ്പോസിറ്റ് കണക്കാക്കുന്നതിന് സോഫ്റ്റ്‌വേറിൽ മാറ്റം വരുത്താനും തീരുമാനമായി.
സോളാർ ഉത്പാദകരിൽനിന്ന് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ അമിതമായി സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിരുന്നു. ഉപഭോഗത്തിനുപകരം മൊത്തം ബിൽത്തുകയുടെ ഇരട്ടിയാണ് ഈടാക്കേണ്ടത്. ഇതനുസരിച്ചാണ് ഡിപ്പോസിറ്റ് കണക്കാക്കുന്നതിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് കെ.എസ്.ഇ.ബി. ഇറക്കിയത്.
Content Highlights: KSEB will refund excess security deposits collected from solar producers., Deposit is now limited to twice the average monthly bill., Excess amounts will be adjusted in the next two billing cycles., Remaining balance will be credited directly to the customer's bank account., Software updates implemented to ensure accurate deposit calculations.
Published: 05 Jul 2026, 07:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented