സ്വര്‍ണ ഉരുപ്പടികളില്‍ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തില്‍ പ്രതിഷേധം

പ്രതീകാത്മക ചിത്രം | Photo: PTI
കോഴിക്കോട്: സ്വര്‍ണ ഉരുപ്പടികളില്‍ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തില്‍ പ്രതിഷേധം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിരിച്ചുനല്‍കാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോഴിക്കോട്ടെ ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലാണ് ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ ഉരുപ്പടികളില്‍ തിരിമറി നടന്നത്. 2016 മുതല്‍ 2023 വരെ ഇവിടെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥന്‍ സ്വര്‍ണ ഉരുപ്പടികള്‍ സംബന്ധിച്ച കൃത്യമായ കണക്കോ ലോക്കറിന്റെ താക്കോലോ കൈമാറിയില്ല എന്നതാണ് പരാതി.
നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസറാണ് ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. അവരുടെ സാന്നിധ്യത്തില്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണ ഉരുപ്പടികളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തുകയായിരുന്നു. സ്വര്‍ണം തിരിച്ചേല്‍പ്പിക്കുമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉറപ്പുനല്‍കിയെങ്കിലും സമയപരിധി കഴിഞ്ഞിട്ടും തിരിച്ചേല്‍പ്പിക്കാതിരുന്നതോടെയാണ് ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
സ്വര്‍ണ ഉരുപ്പടികള്‍ തിരിമറി നടത്തിയ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു.
Content Highlights: Devotees Rally Against Suspected Gold Irregularities at Balussery Kottapradevatha Temple
Published: 08 Oct 2025, 02:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented