കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. മാർപ്പാപ്പയുടെ വത്തിക്കാൻ പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയർത്തിയത്. ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ്ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു.  സ്ഥാപിച്ച് 102 വർഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുന്നത്.

To advertise here,

കേരള ലത്തീന്‍ കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ ഇനി മുതൽ കണ്ണൂർ, സുൽത്താൻപേട്ട്‌ രൂപതകൾ ഉൾപ്പെടും. 1923 ജൂൺ 12-നാണ് കോഴിക്കോട് രൂപത നിലവിൽ വന്നത്. 2012-ലാണ് വർഗീസ് ചക്കാലക്കൽ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്.