കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ നീക്കത്തിൽ ഇ.ഡിക്ക് എതിരെ പ്രമേയവുമായി കോഴിക്കോട്ട് ചേർന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗം. പി.കെ ബിജു അവതരിപ്പിച്ച പ്രമേയം വിശാല സമിതി ഏകകണ്ഠമായി അംഗീകരിച്ചു.

To advertise here,

കോഴിക്കോട് യോഗം തുടങ്ങുന്നതിന് മുമ്പെ തന്നെ വിമർശനം വ്യക്തി കേന്ദ്രീകൃതമാവരുതെന്ന നിർദേശം നേതൃത്വം പ്രതിനിധികൾക്ക് നൽകിയിരുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചർച്ചയിൽ പിണറായിക്കും കുടുംബത്തിനുമെതിരെ ഇ.ഡി ഉയർത്തിക്കൊണ്ടുവന്ന വിവാദം കാര്യമായി ഉയർന്ന് വന്നിരുന്നുമില്ല.

വാർത്താസമ്മേളനത്തിൽ പോലും ഈ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നതിൽ നിന്ന് സംസ്ഥാന സെക്രട്ടറി മാറി നിന്നിരുന്നു. ഇതിനിടെയാണ് അവസാന ദിവസം പ്രമേയം അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തത്.