കോഴിക്കോട്: സാഹിത്യ നഗരം പ്രഖ്യാപന ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന ആരോപണവുമായി ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡന്റ് വി.കെ.സജീവൻ. കോർപ്പറേഷൻ ധൃതി പിടിച്ച് പരിപാടി സംഘടിപ്പിച്ചത് പദവിയുടെ പ്രൗഢി നഷ്ടപ്പെടുത്തി. എം.ടി. വാസുദേവൻ നായർ അടക്കമുള്ള സാഹിത്യകാരന്മാരെ അവഹേളിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. കോർപ്പറേഷൻ്റെ വജ്ര ജൂബിലി അവാർഡ് ഏറ്റുവാങ്ങാൻ വേണ്ടി മാത്രം പരിപാടിക്ക് എത്തേണ്ട വ്യക്തിത്വമല്ല എം.ടി. ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച വജ്ര ജൂബിലി അവാർഡും സാഹിത്യ നഗരം പദ്ധതി പ്രഖ്യാപനവും തമ്മിൽ എന്താണ് ബന്ധമെന്നും വി.കെ സജീവൻ ചോദിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുനെസ്കോക്ക് റിപ്പോർട്ട് നൽകാൻ വേണ്ടി തട്ടിക്കൂട്ടിയ പരിപാടിയാണ് നടന്നതെന്നും സജീവൻ ആരോപിച്ചു. പാലത്തിൻ്റെ തറക്കല്ലിടലിന് പോലും മൂന്ന് മന്ത്രിമാർ പങ്കെടുക്കാറുണ്ട്. എന്നാൽ സാഹിത്യ നഗരം പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഇല്ലായിരുന്നുവെന്നും എക്സൈസ് വകുപ്പ് മന്ത്രിയാണ് സാഹിത്യ നഗരം പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് അഭിമാനകരമായ നേട്ടത്തിന്റെ പ്രഖ്യാപന ചടങ്ങ് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നോയെന്ന് ചോദിച്ച അദ്ദേഹം സാഹിത്യ നഗരം പദവി നേടാൻ കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോൾ അന്ന് കേന്ദ്രം സഹായിച്ചിരുന്നല്ലോ എന്നും ചോദിച്ചു.
Content Highlights: bjp against kozhikode corporation on sahithya nagaram program
Published: 26 Jun 2024, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented