
കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ കെ.എസ്.ആർ.ടി.സി. എം.ഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. കലുങ്കിൽ ഇടിച്ച് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ആനക്കാംപൊയിലില്‍ നിന്നും തിരുവമ്പാടിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്.
'കലുങ്ക് സൈഡിൽ ഇടിച്ച് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു. വേറെ വണ്ടികളൊന്നും കണ്ടില്ല. എല്ലാ സീറ്റിലും ആളുകളുണ്ടായിരുന്നു' - ബസിൽ ഉണ്ടായിരുന്ന യാത്രക്കാരി പറയുന്നു.
കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് ബസ് മറിയുന്നതിന് മുമ്പ് ഒരു മരം ഉണ്ടായിരുന്നു. അതിൽ തങ്ങിനിൽക്കുകയായിരുന്നു ബസ്. അതുകൊണ്ട് ബസിന്റെ മുൻവശമാണ് വെള്ളത്തിൽ മുങ്ങിയത്. പരിക്കേറ്റവരിലേറെയും ബസിന്റെ മുൻഭാഗത്ത് ഇരുന്നവരാണ്.
തൊട്ടടുത്തുള്ള റോഡ് നിർമ്മാണ യാർഡിലെ തൊഴിലാളികളാണ് യന്ത്രങ്ങളുമായി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
'ഞങ്ങള് വരുമ്പം ആകെ ബഹളമായിരുന്നു. ഒരാൾ മരത്തിനിടയിൽ കുടുങ്ങിക്കിടക്കുന്നു. എടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. അവസാനമായിട്ടാണ് പുറത്തെടുത്തത്. എടുക്കുമ്പോൾ തന്നെ ഉറപ്പായിരുന്നു മരിച്ചു എന്ന്'- രക്ഷാപ്രവർത്തനത്തിനെത്തിയവർ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവമ്പാടി ലിസ ആശുപത്രിയിൽ 15 പേരും ശാന്തി ആശുപത്രിയിൽ 10 പേരും ചികിത്സയിൽ കഴിയുന്നുണ്ട്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശേഷം ക്രൈയിൻ ഉപയോഗിച്ച് ബസ് പുഴയിൽ നിന്ന് ഉയർത്തുകയായിരുന്നു. ആനക്കാം പൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാംപൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Content Highlights: kozhikode bus accident two death
Published: 08 Oct 2024, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented