കോഴിക്കോട്: ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് അന്‍പതടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന് എന്ന കുട്ടിയാണ് വെള്ളത്തിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളില്‍ കുടുങ്ങിക്കിടന്ന് രക്ഷപ്പെട്ടത്. തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തി അപകടത്തിൽപ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്.
പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മാസിനും മറ്റ് നാലുകുട്ടികളും ശനിയാഴ്ച രാവിലെ മദ്രസയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവധിദിവസമായതിനാല്‍ കുട്ടികൾ കാരിപ്പാറ മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാൻ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിൻ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
ആള്‍ത്താമസം കുറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ അപകടസാധ്യത ഇവിടെ കൂടുതലായിരുന്നു. കഴിഞ്ഞ ദിവസവും വെള്ളക്കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന് കുട്ടികള്‍ക്ക് മഴക്കാല മുന്നറിയിപ്പ് നല്‍കിയിരുന്നതായി സ്കൂളിലെ അധ്യാപകന് അന്‍വര്‍ പറഞ്ഞു.
Content Highlights: 11-year-old miraculously survives a 50ft fall into a waterfall in Karipara, Kozhikode
Published: 28 Jun 2025, 03:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented