ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേർന്നുള്ള ഡ്രൈവർമാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളിൽ പാമ്പ്. നേരിട്ട് കണ്ടവർ ‘മൂർഖൻ’തന്നെയെന്ന് പറഞ്ഞതോടെ ഭീതിയേറി.

To advertise here,

രാത്രി മുറിയോടുചേർന്നുള്ള പേരമരത്തിൽ കൂടിയാണ് പാമ്പ് അകത്തുള്ള മച്ചിൽ എത്തുന്നത്. പിന്നെ ഓടി പിടിത്തം. ഈ സമയത്താണ് സുരക്ഷാ ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും വിശ്രമിക്കാനെത്തുന്നത്. മുകളിൽ പാമ്പ് തകർത്താടുമ്പോൾ എങ്ങനെ താഴെ കിടന്നുറങ്ങും. അതും ഒരു താത്‌കാലിക മച്ചിന്റെ കീഴിൽ. ഇപ്പോൾ ജീവനക്കാർ വടിയുമായി കാത്തിരിപ്പാണ്. ഉറക്കവും നടക്കില്ല. രണ്ടുദിവസം മുമ്പ് ഒരുരോഗിയുടെ ബന്ധുവാണ് മൂർഖൻപാമ്പിനെ നേരിട്ടുകണ്ടത്.

കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന പേരമരവും അതിനടുത്തുള്ള തേക്കും ഉടൻതന്നെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയത്തിന്റെ മുകളിലേക്കും മരങ്ങളുടെ ചില്ലകൾ വളർന്നുകയറിയിട്ടുണ്ട്.