
കോട്ടയം: ‘‘പഠനം അത്യുഗ്രൻ. പക്ഷേ ബിഹാറിലൊക്കെ ഹോസ്റ്റൽ ഇതിനെക്കാൾ എത്രയോ ഭേദമാണ്’’ -കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ തന്റെ മുറികാണിച്ച് ബിഹാർ സ്വദേശിയായ മൂന്നാംവർഷവിദ്യാർഥി സക്കീബ് കമാർ, ചാണ്ടി ഉമ്മൻ എംഎൽഎയോട് പറഞ്ഞു. ശനിയാഴ്ച ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടുത്ത ആശങ്ക’ എന്ന വാർത്തകണ്ട് രാവിലെ ഹോസ്റ്റലിലെത്തിയതായിരുന്നു എംഎൽഎ.
രണ്ടുപേർക്ക് താമസിക്കാൻകഴിയുന്ന മുറികളിൽ അഞ്ചുപേർവരെ. ജനാലകൾ മിക്കതിനും പാളികളില്ല. മഴവെള്ളം അകത്തേക്കെത്തി കെട്ടിക്കിടക്കുന്നു. പൊട്ടിപ്പൊളിഞ്ഞ ഭിത്തിയും മേൽത്തട്ടും ചോർന്നൊലിക്കുന്നു. ജനൽവഴി കാട്ടുചെടികൾ അകത്തേക്ക് വളർന്നുകയറി.
ഇതിനേക്കാൾ അപകടം തലയ്ക്കുമേലുണ്ട്. ടെറസിൽ വെച്ചിരിക്കുന്നത് 14,000 ലിറ്റർ വെള്ളത്തിന്റെ നാല് ടാങ്കുകൾ. അപകടാവസ്ഥയെപ്പറ്റി പലവട്ടം വിദ്യാർഥികൾ പരാതിപ്പെട്ടു. അതോടെ അടുത്തിടെ പെയിന്റടിച്ചുതുടങ്ങിയിട്ടുണ്ട്. ചില ശൗചാലയങ്ങൾ കഷ്ടിച്ച് വൃത്തിയാക്കി.
പുതിയ ഹോസ്റ്റൽ സമുച്ചയത്തിന്റെ സ്ഥിതിയും മെച്ചമല്ല.
ഹോസ്റ്റലുകളുടെ പരിസരത്തും മുറികളിലേക്കുകയറുന്ന ഭാഗത്തുമൊക്കെ മാലിന്യം തള്ളിയിരിക്കുന്നു. ചുറ്റും ഇഴജന്തുകൾ െെസ്വരവിഹാരം നടത്തുന്ന കാടും ചെടിപ്പർപ്പും. രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളിലായി 200-ലേറെ വിദ്യാർഥികളുണ്ട്.
1964-ൽ പണിത കെട്ടിടം കഴിഞ്ഞദിവസം ഇടിഞ്ഞുവീണ കെട്ടിടത്തേക്കാൾ നാലുവർഷം പഴക്കമുള്ളതാണ്.
Content Highlights: Student from Bihar studying kottayam medical college explains pathetic condition of hostel
Published: 06 Jul 2025, 07:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented