കോട്ടയം: കുടുംബത്തിലെ നാലുപേർ വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം, മരിച്ച വീട്ടമ്മയുടെ പണമിടപാടുകളിലേക്ക്. ഇവരുടെ ബാങ്കിടപാടുകൾ പോലീസ് പരിശോധിക്കും.
കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50), ഭാര്യ ജോസ്‌ന(43), മക്കളായ മരിയാ തെരേസാ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് ചികിത്സയിലിരിേക്ക വിവിധ ദിവസങ്ങളിലായി മരിച്ചത്. കഴിഞ്ഞദിവസം പോലീസിന്റെ ശാസ്ത്രീയാന്വേഷണസംഘം ഇവരുടെ വീട്ടിലെത്തി തെളിവ് ശേഖരിച്ചിരുന്നു. ബാങ്ക് സൊസൈറ്റിയിലെ പാർട്ടൈം ജീവനക്കാരിയായിരുന്നു ജോസ്‌ന.
ജോസ്‌നയുടെ ചിട്ടിയിടപാടുകൾ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഒട്ടേറെപ്പേർക്ക് ഇവരുമായി ചിട്ടിയിടപാടുകൾ നടത്തിയിരുന്നതായാണ് പ്രാഥമികവിവരം. സൊസൈറ്റിയുടെപേരിൽ, അരലക്ഷം രൂപയുടെ ചിട്ടികൾക്കുള്ള തുകകൾ വാങ്ങിയിരുന്നു. ഇത്തരമൊരു ചിട്ടി സൊസൈറ്റിയിൽ ഇല്ലെന്നാണ് സൂചന. ചിട്ടിക്കായി പിരിച്ച പണം എവിടെപ്പോയെന്നതും അന്വേഷിക്കുകയാണ്. പണം മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോയെന്നും, വാങ്ങിയവർ കുടുംബത്തെ കബളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇവർക്ക് വിവിധ ബാങ്കുകളിലായി 10 അക്കൗണ്ടുണ്ട്. ഇതിന്റെ വിവരങ്ങൾ ബാങ്കധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ഇത് ലഭിക്കുമെന്നാണ് കരുതുന്നത്.
അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാലേ, പണമിടപാടുകളിൽ കൂടുതൽ വ്യക്തത വരൂ. പണം നൽകിയ പലരെയും ചിട്ടിയിൽ ചേർത്തിട്ടില്ലെന്നും പറയുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നു. ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് ജാമ്യക്കാരില്ലാതെ ചിട്ടിപ്പണം കൈപ്പറ്റിയിരുന്നുവെന്നും, ഇത് കുടിശ്ശികയായതോടെ തിരിച്ചടയ്ക്കണമെന്ന് ബാങ്കിൽനിന്ന് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട്. പിരിച്ചെടുത്ത പണം എങ്ങനെ ചെലവാക്കിയെന്നതും അന്വേഷിക്കുന്നുണ്ട്.
ഇവരുടെ ഫോൺകോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കും. ആർഭാടജീവിതത്തിനായി പണം ചെലവാക്കിേയായെന്നും പരിശോധിക്കും. ആശുപത്രിയിൽ ചികിത്സയിലിരിേക്ക കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോലീസ് അനുമതി തേടിയെങ്കിലും, ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കൽ ബോർഡ് അതിന് അനുവാദം നൽകിയില്ല. അയർക്കുന്നം പോലീസാണ് കേസന്വേഷിക്കുന്നത്.
കൂട്ടആത്മഹത്യ ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് സഹകരണമന്ത്രി എം.ലിജുവിനും കത്ത് നൽകി. ഇവർ ജോലിചെയ്തിരുന്ന സാമ്പത്തികസ്ഥാപനത്തെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
Content Highlights: Investigation focuses on Josna's unauthorized chitty transactions., Police are auditing 10 bank accounts linked to the deceased family., Allegations of financial pressure due to unpaid society dues., MLA Chandy Oommen demands a Crime Branch investigation., Forensic evidence collected from the residence in Kooropada.
Published: 23 Jul 2026, 08:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented