2023 ജൂണ്‍ അഞ്ചിനാണ് തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സുധി മരിച്ചത്

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് ഇൻഷുറൻസ് നഷ്ടപരിഹാരമായി ഒരുകോടി 77 ലക്ഷം രൂപ നൽകാൻ കോടതി വിധി. കോട്ടയം പ്രിൻസിപ്പൽ എംഎസിടി കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൊല്ലം സുധി മരിച്ച് മൂന്നുവർഷത്തിനുശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള വിധി വരുന്നത്.
2023 ജൂൺ അഞ്ചിനാണ് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയിൽനിന്ന് പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സുധി ഉൾപ്പെടെയുള്ളവർ. ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവരും സുധിക്കൊപ്പം കാറിലുണ്ടായിരുന്നു. ഇവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
മിമിക്രി താരമായിരുന്ന കൊല്ലം സുധി 2015-ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
Content Highlights: Kottayam Principal MACT Court ordered ₹1.77 crore insurance compensation for the family of late actor and mimicry artist Kollam Sudhi, three years after his tragic death in a car accident at Kaipamangalam, Thrissur.
Published: 30 Sept 2026, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented