ഓൺലൈൻ ബൈക്ക് ടാക്സിയായ റാപ്പിഡോയുടെ അശ്രദ്ധ മൂലം ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവതി കമ്പനിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്നു. ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തിരുന്ന കുന്ദമംഗലം സ്വദേശി സാനികൃഷ്ണയ്ക്കാണ് 2026 ജൂൺ 17-ന് നടന്ന അപകടത്തിൽ ജീവിതം തന്നെ വഴിമുട്ടുന്ന രീതിയിൽ ഗുരുതര പരിക്കേറ്റത്.

To advertise here,

അപകടത്തെ തുടർന്ന് ചികിത്സയ്ക്കായി ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചെലവായെങ്കിലും റാപ്പിഡോയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സാമ്പത്തിക സഹായവും ലഭിച്ചില്ലെന്ന് സാനി ആരോപിക്കുന്നു. കമ്പനി നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളയാണെന്നും, അപകടം നടന്ന് ഇത്രയും ദിവസങ്ങളായിട്ടും ആശ്വസിപ്പിക്കാൻ പോലും അധികൃതരുടെ ഭാഗത്തുനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും യുവതി തുറന്നടിച്ചു.

സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായ കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് നിലവിൽ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത നിരുത്തരവാദപരമായ സമീപനത്തിനെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് സാനികൃഷ്ണയുടെയും കുടുംബത്തിന്റെയും തീരുമാനം