കൊടുവായൂർ: പള്ളിയിലേക്ക് പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു. ചികിത്സയിലായിരുന്നകിഴക്കേത്തല അമ്മിണി ഹൗസിൽ അബ്ദുൽ റഹീം (71) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 5.20-ന് കിഴക്കേത്തലയിൽ വെച്ചായിരുന്നു അപകടം.
പുലർച്ചെ വീട്ടിൽനിന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റ അബ്ദുൾ റഹീമിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലും എത്തിച്ച് ചികിത്സ നടത്തിയെങ്കിലും സ്ഥിതി മോശമായതിനെ തുടർന്ന് വീണ്ടും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടരുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: പാരിജാൻ. മക്കൾ: ഫിറോസ് ഖാൻ, ഫിർദൗസ്. മരുമക്കൾ: റഫീഖ്, ഫർസീന.
Content Highlights: Abdul Rahim (71) died following a bike accident in Koduayur., The incident occurred while he was crossing the road to the mosque on Sunday morning., He underwent treatment in Palakkad and Coimbatore before passing away on Wednesday.
Published: 02 Sept 2026, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented