ആലപ്പുഴ: കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം.പി. ഇല്ല. ജില്ലയിലെ മുഴുവൻ എം.എൽ.എ.മാരും മന്ത്രിമാരും കെ.സി. വേണുഗോപാൽ എം.പി.യും പോസ്റ്ററിലുണ്ട്. സാംസ്കാരിക പരിപാടിയുടെ അറിയിപ്പിനായി അച്ചടിച്ചതാണ് പോസ്റ്റർ.
നെഹ്‌റുട്രോഫി പരിപാടിയിൽ തന്നെ സ്ഥിരമായി അവഗണിക്കുന്ന അവസ്ഥയാണുണ്ടായിരുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പരിപാടിക്കു വിളിച്ചാലും പ്രസംഗിക്കാനോ സമ്മാനദാനത്തിനോ അവസരം നല്കുമായിരുന്നില്ല. ഇപ്പോൾ പോസ്റ്ററിൽ പടംവരാത്തതിലും അദ്‌ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ നോട്ടീസ് തിരുത്തി പുതിയ പതിപ്പ് പുറത്തിറക്കി. പ്രചാരണ നോട്ടീസിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കിയ വിവാദത്തിൽ വീഴ്ച സമ്മതിച്ച് നഗരസഭ. വിവാദം ശക്തമായ സാഹചര്യത്തിൽ തെറ്റുതിരുത്തൽ നടപടിയുമായി അധികൃതർ രംഗത്തെത്തുകയായിരുന്നു. തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ എം.പി.യുടെ ചിത്രംകൂടി ഉൾപ്പെടുത്തി പുതിയ നോട്ടീസ് തയ്യാറാക്കിയതായി കൾച്ചറൽ കമ്മിറ്റി കൺവീനർ വാർത്താക്കുറിപ്പിൽ പിന്നീട് അറിയിച്ചു.
Content Highlights: Kodikunnil Suresh MP was omitted from Nehru Trophy publicity posters in Alappuzha, sparking a row.
Published: 19 Aug 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented