ആലപ്പുഴ: എഴുപത്തിരണ്ടാമത് നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനശേഷം പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ.

To advertise here,

തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും ഫൈനൽ മത്സരവും. 22 ചുണ്ടനുൾപ്പെടെ 71 വള്ളങ്ങളാണു മത്സരിക്കുന്നത്. രാവിലെ 11-ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം തുടങ്ങും.

ശനിയാഴ്ച ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. ശനിയാഴ്ച രാവിലെ ഒൻപതു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ട്.

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം ആറുവരെ കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റാൻഡിലേക്കു വരില്ല.