തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ എംപി എ.സമ്പത്തിനെ നിയമിച്ചത് ദളിതരോടുള്ള സിപിഎമ്മിന്റെ അവഹേളനമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കെ.രാധാകൃഷ്ണന്‍ ഇത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം കാണിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊടിക്കുന്നിലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം...
സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി മുന്‍ എം.പി യും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.
കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാ കൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ 'ഷാഡോ മിനിസ്റ്റര്‍' ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തി ന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നി ല്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്‌നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്.
കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കണ്‍ട്രോള്‍' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം രാധാകൃഷ്ണന്‍ കാണിക്കേണ്ടതാണ്.
ഒപ്പം തന്നെ എ.സമ്പത്തെന്ന, 'സി.പി.എം വെള്ളാന'യെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികള്‍ തന്നെ ചോദിക്കേണ്ട കാലം അടുത്തു.
കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക് ഡൌണ്‍ കാലഘട്ടം മുഴുവനും ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനതപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്. അനവധി മലയാളികള്‍ക്ക് ഡല്‍ഹിയില്‍ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉള്‍പ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസില്‍ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓര്‍ക്കേണ്ട ഒരു കാര്യം തന്നെയാണ്.
ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിനു മേല്‍ 'സൂപ്പര്‍ മന്ത്രിയായി' അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയാണ് ഈ നിയമനം.
Published: 18 Jul 2021, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented