
കൊച്ചി: 'പഠനത്തിനും ജോലിക്കുമായി മറ്റ് സ്ഥലങ്ങളിൽനിന്ന് ചക്കാലപുരം റെസിഡെൻഷ്യൽ ഏരിയയിൽ വന്ന് താമസിക്കുന്നവർക്കുള്ള അറിയിപ്പ്'... നിങ്ങൾ ഞങ്ങളുടെ ശത്രുക്കളല്ല. ഇത് ഒരു റെസിഡെൻഷ്യൽ ഏരിയയാണ്. ഇവിടെ സ്ഥിരതാമസക്കാരായ ഞങ്ങളുടെ സ്വസ്ഥമായ ജീവിതത്തിന് വന്നു താമസിക്കുന്ന യുവതീ-യുവാക്കൾ ഒരു ശല്യമാകരുത്. സമൂഹ വിരുദ്ധ പ്രവർത്തനങ്ങളും മറ്റും ഈ റെസിഡെൻഷ്യൽ ഏരിയയിൽ വേണ്ട... ഇതൊരു മുന്നറിയിപ്പാണ്...
പെൺകുട്ടിക്ക് നേരെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണം നടന്ന ചക്കാലപുരം റെസിഡെൻഷ്യൽ ഏരിയയിൽ ആറുമാസം മുൻപ് നാട്ടുകാർ സ്ഥാപിച്ച ബോർഡാണിത്. ഈ ബോർഡ് സ്ഥാപിച്ച റോഡിലാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.
മാറുന്ന കൊച്ചിയുടെ രാത്രികാല കൂട്ടായ്മകളും യുവാക്കളുടെ കറക്കവും ലഹരി ഇടപാടുകളും നഗരത്തിലെ റെസിഡെൻസ് അസോസിയേഷനുകൾക്കും ബുദ്ധിമുട്ടായിട്ടുണ്ട്. പലയിടങ്ങളിലും യുവാക്കൾക്ക് മുന്നറിയിപ്പ് ബോർഡുകൾ വന്നുതുടങ്ങിയിട്ടുണ്ട്.
വീട് വാടകയ്ക്ക് നൽകുമ്പോൾ തന്നെ നിർദേശം നൽകാറുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Content Highlights: Residents in Chakkalapuram, Kochi, install warning boards for tenants., Concerns raised over late-night gatherings, drug transactions, and anti-social behavior., Residential associations are struggling to maintain peace despite rental agreements., Recent attack on a young woman highlights the growing security concerns in the area.
Published: 03 Jun 2026, 06:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented