തിരുവനന്തപുരം: വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത ആര്‍ട്ടിസ്റ്റായ നിഖില്‍ ചോപ്രയും എച്ച്.എച്ച് ആര്‍ട്ട് സ്പേസസുമാണ് ബിനാലെയുടെ ആറാം പതിപ്പ് ക്യുറേറ്റ് ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.
കലാ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിങ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, കെബിഎഫ് പ്രസിഡന്റ് കൂടിയായ ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.
ഇന്ത്യയിലെയും വിദേശത്തേയും 60 കലാകാരന്മാര്‍ ബിനാലെയുടെ ഭാഗമാകും. നിഖില്‍ ചോപ്രയുടെയും ബിനാലെയുടെ സംഘാടകരായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്) പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, മുന്‍ ചീഫ് സെക്രട്ടറിയും കെബിഎഫിന്റെ ചെയര്‍പേഴ്‌സണുമായ ഡോ. വേണു വി, കെ.ബി.എഫ് സി.ഇ.ഒ തോമസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Content Highlights: Kochi Muziris Biennale will begin next year from December 12, 2025, and go on till March 2026
Published: 20 Nov 2024, 09:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented