അവസാന നാളുകളിലേക്ക് കടന്ന കൊച്ചി മുസിരിസ് ബിനാലെയില്‍ വന്‍ തിരക്ക്. മധ്യവേനല്‍ അവധി ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ബിനാലെയില്‍ തിരക്കേറിയിരുന്നു.

To advertise here,

ബിനാലെ തീരുന്ന തിങ്കളാഴ്ചയും പ്രവേശനം സൗജന്യമാണ്. പിന്നണി ഗായിക സിത്താരയുടെ സംഗീത പരിപാടിയോടെ തിങ്കളാഴ്ച വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാള്‍ മൈതാനത്താണ് ബിനാലെയുടെ 109 ദിവസത്തെ അഞ്ചാം പതിപ്പിന് കൊടിയിറങ്ങുന്നത്.

മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ന്യൂഡല്‍ഹി ബീഗം ബാന്‍ഡിന്റെയും ലിഫാഫയുടെയും സംഗീതാവതരണം ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടക്കും.