കൊച്ചി: പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും ലഭ്യമാക്കി കെ.എം.ആർ.എൽ. മെട്രോയിൽ ദിനംപ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണിത്. യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട സ്റ്റേഷനിൽ എപ്പോൾ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിൾ പ്രകാരമുള്ള പുതിയ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ഗൂഗിൾ മാപ്പിലാകട്ടെ യാത്രക്കാർ നിൽക്കുന്ന സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതൽ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും.
എങ്ങനെ ചെയ്യാം
ടൈംടേബിളും പുതിയ വിവരങ്ങളും ലഭ്യമാകാൻ വെയർ ഈസ് മൈ ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ ഡൗൺലോഡ് ചെയ്യുക.
ആപ്പിന്റെ ഇടതുവശത്തെ മൂന്നുലൈനിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ടൈംടേബിൾ നൽകുക. അതിനുശേഷം ചെയ്ഞ്ച് സിറ്റിയിൽ ക്ലിക്ക് ചെയ്ത് കൊച്ചി തിരഞ്ഞെടുക്കുക. അപ്പോൾ പ്രധാന സ്ക്രീനിൽ എക്സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകൾ ലഭ്യമാകും. ഇതിൽ മെട്രോ സെലക്ട് ചെയ്ത ശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക. അതിനുശേഷം ഫൈൻഡ് െട്രയിൻസിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ടൈംടേബിളിൽ ഏറ്റവും അടുത്ത െട്രയിനിന്റെ സമയവും പ്ലാറ്റ്ഫോമും ലഭ്യമാകും. ഇതിൽ ക്ലിക്ക് ചെയ്താൽ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനിന്റെ അപ്ഡേറ്റഡ് മൂവ്മെന്റ് കാണാം.
ഗൂഗിൾ മാപ്പിൽ മെട്രോ സ്റ്റേഷന്റെ പേര് നൽകിയ ശേഷം പബ്ലിക് ട്രാൻസ്പോർട്ട് മോഡ് ആക്ടിവേറ്റ് ചെയ്താൽ ആ സ്റ്റേഷനിൽനിന്നുള്ള മെട്രോ റൂട്ട്, നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം.
സ്റ്റേഷന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ഉടനെ പുറപ്പെടുന്ന െട്രയിനും തുടർന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുന്ന സമയവും അറിയാം.
Content Highlights: kochi metro time table now available on where is my train app
Published: 04 Jan 2025, 09:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented