തിരുവനന്തപുരം: കൊച്ചി വിമാനത്താവള പരിധിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യാപിച്ചു. റണ്‍വേ കാണാനാകാത്തത്തിനെ തുടര്‍ന്ന് ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യാഎക്സ്പ്രസ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെ 4:30 ഓടെ ഇറങ്ങേണ്ടിയിരുന്ന വിമാനമായിരുന്നു. റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്ന് വിമാനത്തെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാന്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോളില് നിന്ന് നിര്‍ദേശം നല്കി. ഇതേ തുടര്‍ന്ന് വിമാനം രാവിലെ 5:30 -ഓടെ തിരുവനന്തപുരത്തിറങ്ങി. എന്നാല്‍ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. തുടര്‍ന്ന് മൂടല്‍ മഞ്ഞ് മാറിയെന്നും വിമാനമിറക്കാനാകുമെന്ന അറിയിപ്പിനെ തുടര്‍ന്നും 7:30 - ഓടെ വിമാനം തിരികെ കൊച്ചിയിലേക്ക് പുറപ്പെട്ടു.
Content Highlights: Heavy Fog Disrupts Kochi Airport Operations; Air India Express Diverted to Trivandrum
Published: 05 Dec 2025, 09:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented