
കൊല്ലം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിഷയത്തിൽ യുഡിഎഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് കെ.എൻ. ബാലഗോപാൽ എം.എൽ.എ. അംസബ്ലിയിൽ ബില്ല് പാസ്സാക്കിയ ശേഷം മുന്നണിയിൽ ചർച്ചചെയ്യുമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
വീര്യംകുറഞ്ഞ മദ്യത്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബജറ്റിൽ നിർദേശിക്കുകയും ഇതുസംബന്ധിച്ച ബില്ല് വരെ തയ്യാറാക്കി വയ്ക്കുകയും ചെയ്ത ശേഷം, പാർട്ടിയിലും മുന്നണിയിലും ആലോചിച്ചേ തീരുമാനമെടുക്കൂയെന്ന് പറയുന്നത് കണ്ണിൽപൊടിയിടാനാണ്. യു.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുകയാണ്. അസംബ്ലിയിൽ ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത് പൊതുരേഖയായി മാറുമെന്നിരിക്കെ, അതിനുശേഷം യു.ഡി.എഫിലോ മുന്നണിയിലോ ചർച്ച ചെയ്യുമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചോദിച്ചു.
Content Highlights: KN Balagopal accuses the UDF government of deceiving the public on liquor policy., Contradiction noted between budget proposals and claims of future consultations., Legislative bills regarding alcohol production are being questioned for lack of transparency., Criticism focused on the procedural integrity of the current government.
Published: 27 Jun 2026, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented