മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎസ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കെ.കെ. രമ. ധർമടം പോലുള്ള സ്ഥലത്തടക്കം പിറകോട്ടുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിർപ്പുമാണെന്നും അവർ വ്യക്തമാക്കി.
'സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ ഇന്നത്തെ പോക്കിനെതിരെ സിപിഎം അണികൾതന്നെയാണ് അവരെ പരാജയപ്പെടുത്തിയിരിക്കുന്നത്', രമ പറഞ്ഞു.
പാർട്ടി ആലോചിച്ചിട്ടേ മന്ത്രി സ്ഥാനം സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും കെ.കെ. രമ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: KK Rema demands Pinarayi Vijayan's resignation citing moral responsibility for the 2026 election defeat., Highlights strong anti-incumbency sentiment even in CPM strongholds like Kayyur and Karivellur
Published: 06 May 2026, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented