
കൊച്ചി: കിഴക്കമ്പലത്തെ അക്രമ സംഭവത്തില്‍ പോലീസ് നടപടി മുന്‍വിധിയോടെയാണെന്ന് കിറ്റക്‌സ് എം.ഡി. സാബു എം.ജേക്കബ്. പിടികൂടിയവരില്‍ 151 പേര്‍ നിരപരാധികളാണെന്നും മൂന്ന് ക്വാര്‍ട്ടേഴ്‌സുകളില്‍നിന്നുള്ള ഹിന്ദിക്കാരെ മാത്രമാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
12 ലൈന്‍ ക്വാര്‍ട്ടേഴ്‌സുകളിലായി 984 പേരാണ് താമസിക്കുന്നത്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും. 12 ക്വാര്‍ട്ടേഴ്‌സുകളില്‍ മൂന്നെണ്ണത്തില്‍നിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രം ബസില്‍ കയറ്റികൊണ്ടുപോയി. എങ്ങനെ ഈ ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി? വെറും രണ്ട് മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഇവരാണ് പ്രതികളെന്ന് പോലീസിന് മനസിലായത്?
പോലീസ് മുന്‍വിധിയോടെ വന്ന് ജനങ്ങളെ കബളിപ്പിക്കാനായാണ് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. കിറ്റക്‌സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. നൂറുരൂപയുടെ കളവ് നടന്നാല്‍ പോലും പോലീസിനെ അറിയിക്കും.
ഞാന്‍ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഞങ്ങളുടെ ക്യാമറയില്‍ തെളിവുകളുണ്ട്. പിടിയിലായവര്‍ പ്രതികളാണെന്ന് എങ്ങനെയാണ് പോലീസ് തിരിച്ചറിഞ്ഞത്. സൂപ്പര്‍വൈസര്‍മാര്‍ക്ക് പോലും ഇവരെ തിരിച്ചറിയാന്‍ പ്രയാസമാണ്. കഴിഞ്ഞ 36 മണിക്കൂര്‍ സമയമെടുത്താണ് ഇവരെയെല്ലാം ഞങ്ങള്‍ മനസിലാക്കിയത്. പിന്നെ എങ്ങനെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ക്യാമറ ദൃശ്യങ്ങള്‍ തെളിവുണ്ടോ?
ഇത് കൊടുംക്രൂരതയാണ്. ഒരുകുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ നയം. അതേസമയം, അച്ഛനെയും അമ്മയെയും കുടുംബത്തെയും വിട്ട് ഒരു നേരത്തെ ഭക്ഷണത്തിനായി ഇവിടെ എത്തിയ പട്ടിണിപ്പാവങ്ങളെ എന്നോടുള്ള വിരോധത്തിന്റെ പേരില്‍ ഉപദ്രവിക്കരുത്. കിറ്റക്‌സ് അടച്ചുപൂട്ടാന്‍ വേണ്ടി, ട്വന്റി 20 എന്ന പ്രസ്ഥാനം ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിരപരാധികളെ ജയിലിലടച്ചിരിക്കുന്നത്. മനസാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി അവരെ തുറന്നുവിടണം.
ക്യാമറ പരിശോധിച്ച് വ്യക്തമായി മനസിലാക്കിയതിന് ശേഷമാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. നിങ്ങള്‍ക്ക് എന്നെയാണ് വേണ്ടതെങ്കില്‍ എന്നെ തുറങ്കലിലടയ്ക്കൂ, നിരപരാധികളായ പട്ടിണിപ്പാവങ്ങളെ എന്തിനാണ് ജയിലലടയ്ക്കുന്നത്.എന്നോടുള്ള വിരോധം തീര്‍ക്കേണ്ടത് പട്ടിണിപ്പാവങ്ങളോടല്ല. കമ്പനി അടയ്ക്കാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. 151 പേരുടെ ശാപം കേരളമണ്ണിനുണ്ടാവരുത്. സത്യം തിരിച്ചറിയണം'- സാബു എം. ജേക്കബ് പറഞ്ഞു.
Content Highlights: kizhakkambalam migrant labours violence kitex md sabu m jacob given explanation
Published: 27 Dec 2021, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented