തിരുവനന്തപുരം: പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയുടെ വർക്കല ഔട്ട്‌ലെറ്റിൽ നിന്നും പഴകിയ ചിക്കൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. 96 പീസുകളാണ് കണ്ടെടുത്തത്.
വർക്കല ബീച്ച് റോഡിന് അടുത്ത് പ്രവർത്തിക്കുന്ന KFC പഴകിയ മാംസം വിൽക്കുന്നു എന്ന പരാതിയിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിലാണ് പാചകപ്പുരക്കകത്ത് വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഇന്ന് നിരവധി ഓഫറുകൾ ആണ് സ്ഥാപന ഉടമകൾ പരസ്യം ചെയ്തിരുന്നത്. നിരവധി സഞ്ചാരികൾ ഈ സ്ഥാപനത്തിൽ ഭക്ഷണം വാങ്ങാൻ എത്തിയിരുന്നു. നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് പിടിച്ചെടുത്ത കോഴി മാംസങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ നശിപ്പിച്ചു.
Content Highlights: 96 pieces of stale chicken seized from KFC Varkala outlet, Health department conducted surprise inspection following complaints, Unsanitary storage conditions found inside the kitchen, Municipal authorities destroyed the seized meat immediately
Published: 12 Jun 2026, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented