
തിരുവനന്തപുരം: 2025 ലെ കേരള വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാതൃഭൂമിക്ക് നാല് പുരസ്‌കാരങ്ങൾ. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിന് മാതൃഭൂമി ന്യൂസ് കോട്ടയം ബ്യൂറോ റിപ്പോർട്ടർ ഷിനോജ് എസ് ടി അർഹനായി. ആരതി എന്ന മിടുക്കിയെ കുറിച്ചുള്ള റിപ്പോർട്ടിനാണ് അംഗീകാരം. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ട് ജൂറിയുടെ പ്രത്യേക പരാമർശത്തിന് മാതൃഭൂമി ന്യൂസിലെ അസി ന്യൂസ് എഡിറ്റർ ഇ വി ഉണ്ണികൃഷ്ണൻ അർഹനായി. സ്റ്റോറി ഓഫ് കുട്ടിയമ്മ എന്ന റിപ്പോർട്ടിലാണ് പുരസ്‌കാരം. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച ഫീച്ചറിനുള്ള പുരസ്‌കാരം മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ രജി ആർ നായർക്ക്. അവൾ മാറി പക്ഷേ.. എന്ന വാർത്ത പരമ്പരക്കാണ് പുരസ്‌കാരം. ഗൃഹലക്ഷ്മിയിലെ റോസ് മരിയ വിൻസെന്റിന് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പുരസ്‌കാരവും ലഭിച്ചു. മരണ കുരുക്കോ വിവാഹം എന്ന ലേഖനത്തിലാണ് പുരസ്‌കാരം.
Content Highlights: Mathrubhumi wins 3 Kerala Women`s Commission Media Awards 2025 for exceptional reporting on women`s issues. Highlights include best visual media & print features.
Published: 16 Feb 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented