
തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച ചടങ്ങിൽ വി.സിമാർ പങ്കെടുത്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർ പദവിയുടെ അന്തസ്സിനും നിരക്കാത്ത നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
തീവ്ര വർഗീയത പറയുന്ന ഒരു സംഘടനയുടെ പരിപാടിയിൽ വി.സിമാരെപ്പോലെയുള്ള ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നത് കേരളീയ പൊതുസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് സതീശൻ പറഞ്ഞു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും പദവിയുടെ ആദരവ് കളഞ്ഞുകുളിച്ച ഈ മൂന്ന് വൈസ് ചാൻസലർമാരും കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും പരസ്യമായി മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ, വി.ഡി. സതീശന്റെ ആവശ്യത്തിന് പരിഹാസരൂപേണയുള്ള മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയണമെന്നുണ്ടെങ്കിൽ ആദ്യം അത് തുടങ്ങേണ്ടത് സതീശൻ തന്നെയായിരിക്കുമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. മുൻപ് സതീശൻ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്തതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഈ രാഷ്ട്രീയ പോരിനിടയിൽ ബിനീഷ് കോടിയേരിയും പ്രതികരണവുമായി എത്തി. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ തർക്കത്തെ "കുടുംബ പ്രശ്നം" എന്നാണ് ബിനീഷ് വിശേഷിപ്പിച്ചത്.
Content Highlights: Kerala VCs attending an RSS event sparks political row. VD Satheesan demands an apology, while K Surendran hits back.
Published: 14 Jun 2026, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented