
തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമം’ എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്.
വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നവരെ വേദിയിൽ മോഹനൻ കുന്നുമ്മൽ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നവർ. അമ്മ എന്താണെന്ന് അറിയുന്ന ആളുകൾ വന്ദേമാതരം എന്ന് എപ്പോഴും പറയുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
പരിപാടി ഉദ്ഘാടനം ചെയ്ത വിസി വേദിയിലെ ഭാരതാംബയ്ക്ക് മുന്നിലെ ദീപം കൊളുത്തുകയും ചെയ്തു.
ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും ഉണ്ടാകുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ഭാരതീയനെ സംബന്ധിച്ചിടത്തോളം ഭാരതം അമ്മയാണെന്നും അതുകൊണ്ടാണ് നാം ഭാരതാംബ എന്ന് വിളിക്കുന്നതും വന്ദേമാതരം ചൊല്ലുന്നതും എന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് നമ്മുടെ ഭാരതം വികസിത രാജ്യം ആകാൻ പോകുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. വിവിധ മത്സര വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികൾക്ക് പുറമെ 150 വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് വന്ദേമാതരവും വേദിയിൽ ആലപിച്ചു.
Content Highlights: Kerala University VC Mohanan Kunnummal attended RSS Sankalp 2026 youth summit., He criticized those who oppose Vandemataram during his speech., He lit the lamp in front of Bharathamba and praised India's path to becoming a developed nation.
Published: 15 Aug 2026, 05:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented