
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വീണ്ടും പോര് കടുത്തു. സസ്പെന്‍ഷനിലായ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ തടഞ്ഞു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് വിസി നിര്‍ദേശം നല്‍കിയത്.
രജിസ്ട്രാറുടെ ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ തിരികെ വാങ്ങാനും വാഹനം ഗാരേജില്‍ സൂക്ഷിക്കാനുമാണ് വൈസ് ചാന്‍സലറുടെ പുതിയ നിര്‍ദേശം. രജിസ്ട്രാറുടെ ചുമതല നല്കിയ ഡോ. മിനി കാപ്പനോടും സര്‍വകലാശാല സെക്യൂരിറ്റി ഓഫീസറോടുമാണ് വിസി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.
സസ്പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഓഫീസിലെത്തുന്നത് തടയണമെന്നും സര്‍വകലാശാലയിലെത്താന്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വിസി ഡോ. മോഹനന് കുന്നുമ്മല്‍ കഴിഞ്ഞദിവസം തൃശ്ശൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്ലേക്കറെകണ്ട് ആവശ്യപ്പെട്ടിരുന്നു. അന്തരീക്ഷം സമാധാനപൂര്ണമായാലേ, സിന്‍ഡിക്കേറ്റ് വിളിക്കുന്നതടക്കമുള്ള നടപടികളെടുക്കാനാവൂവെന്ന നിലപാടിലാണ് വിസി. ഇതിനുപിന്നാലെയാണ് സസ്പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.
ജൂണ്‍ 30-നുശേഷം വിസി സര്‍വകലാശാലയില്‍ വന്നിട്ടില്ല. രജിസ്ട്രാറുടെ സസ്പെന്ഷന് സിഡിക്കേറ്റ് പിന്‍വലിച്ചെങ്കിലും വിസി അംഗീകരിച്ചിരുന്നില്ല. ബദല്‍ രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ചെങ്കിലും അവര്‍ക്ക് ഇ-ഫയല്‍ ലഭ്യമാക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ തയ്യാറല്ല.
Content Highlights: Kerala University VC restricts suspended registrar`s official vehicle use amid ongoing dispute
Published: 15 Jul 2025, 07:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented