
കോഴിക്കോട്: ടിക്കറ്റെടുത്ത് ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് ആ സമ്മാനവിവരം വന്നിരിക്കുന്നു. ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര് ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്.
എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. W402 ആണ് ഏജൻസി നമ്പർ. സമ്മാനാർഹൻ ആരെന്നറിയില്ലെന്ന് ജിനീഷ് പ്രതികരിച്ചു. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റാണെന്നും ബമ്പറിന്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലെത്തിയത്.
80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു.
Content Highlights: kerala thiruvonam bumper lottery results wayanad first prize
Published: 09 Oct 2024, 02:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented