തിരുവനന്തപുരം: കേരള തീരത്തിനടുത്ത് കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.
എംഎല്‍സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ ഇക്കഴിഞ്ഞ മേയ് 25-നാണ് ആലപ്പുഴ ജില്ലയിലുള്ള തോട്ടപ്പള്ളിക്ക് സമീപം ഉള്‍ക്കടലില്‍ മറിഞ്ഞത്. ചരക്കുകപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളില്‍ ചിലത് കേരള തീരത്ത് അടിഞ്ഞിരുന്നു. ഈ കണ്ടെയ്നറുകളിലുള്ള രാസവസ്തുക്കൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കപ്പൽ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്.
Content Highlights: kerala ship accident declared as state specific disaster
Published: 29 May 2025, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented