
പാലക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി മലപ്പുറം ജില്ല. ആതിഥേയരായ പാലക്കാട് രണ്ടാംസ്ഥാനവും കണ്ണൂര്‍ മൂന്നാംസ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്പ്യന്മാരായത്.
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റ് വീതമാണുള്ളത്. എന്നാല്‍, ഒന്നാംസ്ഥാനങ്ങളുടെ എണ്ണത്തില്‍ കണ്ണൂരിനെ (16) പിന്തള്ളി പാലക്കാട് (17) രണ്ടാംസ്ഥാനം നേടുകയായിരുന്നു.
സബ്ജില്ലകളുടെ ഓവറോള്‍ ചാംപ്യന്‍ഷിപ്പില്‍ മാനന്തവാടി (580 പോയിന്റ്) ഒന്നാമതും സുല്‍ത്താന്‍ബത്തേരി (471 പോയിന്റ്) രണ്ടാമതും കട്ടപ്പന (410 പോയിന്റ്) മൂന്നാമതുമെത്തി.
വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസാണ് സ്കൂളുകളില്‍ ചാമ്പ്യന്മാര്. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് രണ്ടാംസ്ഥാനവും ഇടുക്കി കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഐഎഎസ് ട്രോഫികള്‍ വിതരണം ചെയ്തു.
Content Highlights: Malappuram Clinches Overall Championship at State School Science Festival
Published: 10 Nov 2025, 09:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented