ആലപ്പുഴ: അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് റേഷൻവിഹിതം നൽകാൻ കേന്ദ്രനീക്കം. കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നൽകാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കമെന്നാണ് വിവരം. തിരിമറിയും ദുരുപയോഗവും തടയാനും അർഹരായവർക്ക് കൂടുതൽ വിഹിതം നൽകാനും ലക്ഷ്യമിട്ടാണിത്.
മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യമാണ് നിലവിൽ സൗജന്യമായി നൽകുന്നത്. ഒന്നോരണ്ടോ അംഗങ്ങൾ മാത്രമുള്ള കാർഡുകാർക്കും ഇതു കിട്ടും. അംഗസംഖ്യ കണക്കാക്കി ധാന്യം നൽകിയാൽ കൂടുതൽപ്പേരുള്ള കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രനിലപാട്.
നിലവിൽ പിങ്ക് (പിഎച്ച്എച്ച്), നീല (എൻപിഎസ്) കാർഡുകാർക്ക് അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വിഹിതം നൽകുന്നത്. ഇതേ മാതൃകയാകും മഞ്ഞക്കാർഡിനും സ്വീകരിക്കുക.
ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതോടെയാണ് എഎവൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ ധാന്യം നൽകാൻ തീരുമാനിച്ചത്. ആളെണ്ണം കണക്കാക്കിയുള്ള റേഷൻ നടപ്പാക്കണമെങ്കിൽ നിയമം ഭേഗതി ചെയ്യണം.
ഒരാളുള്ള കാർഡിനും 35 കിലോ; കേന്ദ്രം അതൃപ്തി അറിയിച്ചു
ഒരാൾ മാത്രമുള്ള കാർഡിനും 35
: ഒരാൾ മാത്രമുള്ള മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യം നൽകുന്നതിൽ കേന്ദ്രഭക്ഷ്യമന്ത്രാലയം സംസ്ഥാനത്തെ നേരത്തേ അതൃപ്തി അറിയിച്ചിരുന്നു. കേരളത്തിൽ മഞ്ഞക്കാർഡുള്ള അൻപതിനായിരത്തിലേറെ കുടുംബങ്ങളിൽ ഒരാൾ മാത്രമേയുള്ളൂ. 5,90,517 മഞ്ഞക്കാർഡുകളിലായി 19,31,658 പേരാണുള്ളത്. ഒരു കാർഡിൽ ശരാശരി 3.2 പേർ. അതിനാൽ, കൂടുതൽ അംഗങ്ങളുള്ള അർഹരായ കുടുംബങ്ങളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താനായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ, എഎവൈ മാനദണ്ഡമനുസരിച്ച് ഇത്തരം ഗുണഭോക്താക്കളെ കണ്ടെത്താനായില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതേ പ്രശ്നമുണ്ട്.
സംസ്ഥാനത്തിനു യോജിപ്പില്ല
ഒരാൾ മാത്രമേയുള്ളൂവെങ്കിൽ പുതുതായി മഞ്ഞക്കാർഡ് നൽകാറില്ല. അംഗസംഖ്യ കണക്കാക്കി ധാന്യം നൽകിയാൽ കേരളത്തിൽ മഞ്ഞക്കാർഡുള്ള കുടുംബങ്ങൾക്ക് വലിയനഷ്ടം വരും. അതിനോട് സംസ്ഥാനസർക്കാരിനു യോജിപ്പില്ല.
-ജി.ആർ. അനിൽ,ഭക്ഷ്യമന്ത്രി
ഒക്ടോബറിലെ റേഷൻ ഇന്നുകൂടി
: ആലപ്പുഴ: ഒക്ടോബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ചവരെ നീട്ടി. തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. നവംബറിലെ വിതരണം ചൊവ്വാഴ്ച തുടങ്ങും.
Content Highlights: Central government plans to allocate more food grains for Antyodaya Anna Yojana (AAY) yellow cardholders in Kerala, based on family size
Published: 01 Nov 2025, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented